/indian-express-malayalam/media/media_files/uploads/2017/02/ramesh.jpg)
രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.എം.ഷാജിക്കെതിരായ വിധിയെ മേൽക്കോടതികളില്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം തികഞ്ഞ മതേതരവാദിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണെന്നും ചെന്നിത്തല പറഞ്ഞു.
മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഷാജി. അദ്ദേഹം തികഞ്ഞ മതേതരവാദിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് ഷാജി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ക്കോടതികളില്‍ തങ്ങള്‍ അത് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി അഴിക്കോട് തിരഞ്ഞെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത്. തുടക്കം മുതലേ വര്‍ഗീയ പ്രചാരണത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്.
പ്രചാരണത്തിനെതിരെ അന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെടുത്തത്. ഫലം വന്നപ്പോള്‍ രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. വിധി രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ഇതിലാണ് ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽനിന്നും വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കെ.എം.ഷാജി അയോഗ്യനായതോടെ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഉത്തരവില്‍ സ്റ്റേയ്ക്ക് ശ്രമിക്കുമെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു.
വിധി തനിക്ക് അപമാനമാണെന്നും കോടതിയെ തന്റെ ഭാഗം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഷാജി പറഞ്ഞു. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും 2100 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.