scorecardresearch

'ചില വിഷയങ്ങളില്‍ സിപിഐ നിലപാട് ജനമനസ്സ് അറിഞ്ഞ്'; കാനത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല

ജിഷ്ണു പ്രണോയ്, ലോ അക്കാദമി സംഭവങ്ങളിലെ സിപിഐയുടെ നിലപാടുകള്‍ സ്വീകാര്യമായിരുന്നെന്നും ചെന്നിത്തല

ജിഷ്ണു പ്രണോയ്, ലോ അക്കാദമി സംഭവങ്ങളിലെ സിപിഐയുടെ നിലപാടുകള്‍ സ്വീകാര്യമായിരുന്നെന്നും ചെന്നിത്തല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചില വിഷയങ്ങളില്‍ സിപിഐ എടുക്കുന്നത് ജനമനസ്സ് അറിഞ്ഞുള്ള നിലപാടാണെന്ന് ചെന്നിത്തല വ്യക്തമാക്കി. ജിഷ്ണു പ്രണോയ്, ലോ അക്കാദമി സംഭവങ്ങളിലെ സിപിഐയുടെ നിലപാടുകള്‍ സ്വീകാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പൊലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ച നടപടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സെക്രട്ടറിയേറ്റില്‍ സര്‍ക്കാരിന് ഉപകാരമില്ലാത്ത ഉപദേഷ്ടാക്കളെ തട്ടി നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ പ്രകാശ് കാരാട്ടിന് മറുപടിയുമായി കാനം രംഗത്തെത്തിയിരുന്നു. സിപിഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടത് നിലപാടാണുളളത്. കാരാട്ട് പരസ്യമായി പറഞ്ഞതുകൊണ്ടാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു.

മഹിജയുടെ സമരത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനും കാനം മറുപടി നൽകി. ''സമരം കൊണ്ട് എന്തു നേടിയെന്നു പണ്ട് ചോദിച്ചത് മുതലാളിമാരാണെന്ന് കാനം പറഞ്ഞു. ട്രേഡ് യൂണിയൻ സമരത്തിൽ തൊഴിലാളികളോട് പണ്ട് മുതലാളിമാർ ഇങ്ങനെ ചോദിച്ചിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisment

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി ആയിരുന്ന രമൺ ശ്രീവാസ്തവയെ നിയമിക്കാനുളള തീരുമാനത്തിലും കാനം അതൃപ്തി അറിയിച്ചു. ശ്രീവാസ്തവയെന്ന് കേൾക്കുമ്പോൾ കരുണാകരനെയും സിറാജുന്നിസയെയും ഓർമ വരുമെന്ന് കാനം പറഞ്ഞു.

Kanam Rajendran Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: