/indian-express-malayalam/media/media_files/uploads/2017/02/ramesh-chennithala-759.jpg)
മലപ്പുറം: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതിൽ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമപരമായും ധാർമികപരമായും തെറ്റായ നടപടിയാണ്. തികച്ചും അസാധരണമായ നടപടിയാണിത്. അഴിമതി വിരുദ്ധ മുഖത്തിന്റെ ഏറ്റവും വലിയ പ്രതീകമായിട്ടാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. എൽഡിഎഫ് വന്നപ്പോൾ തത്തയ്ക്ക് യഥേഷ്ടം പറക്കുവാനുളള അനുമതി കൊടുത്തു. എന്നാൽ ഇന്ന് വിജിലൻസ് തത്തയ്ക്ക് പിണറായി വിജയൻ ചരമഗീതം എഴുതിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഡിജിപി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയശേഷം സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല സർക്കാർ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. വ്യക്തിപരമായ കാരണത്താൽ അവധിയെടുക്കുന്നതായാണു അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നുള്ള തുടർച്ചയായ വിമർശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അമർഷവും കണക്കിലെടുത്താണു ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.