തിരുവനന്തപുരം: ടിപി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി സര്‍ക്കാരിന് പിഴ ചുമത്താതെ സംഭാവന നല്‍കാനാണ് പറഞ്ഞതെങ്കില് അത് മുഖ്യമന്ത്രിയുടെ പോക്കറ്റില്‍ നിന്നും എടുത്ത് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല മുഖ്യമന്ത്രി സംഭാവന നല്‍കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സുപ്രീംകോടതി സർക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും ബാലനീതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി 25000 രൂപ സുപ്രീംകോടതിയുടെ ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കാനാണ് നിർദേശിച്ചതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽനിന്നും സർക്കാരിനുണ്ടായ നാണക്കേട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിനെത്തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ