scorecardresearch

കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നു: രമേശ് ചെന്നിത്തല

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഐഎമ്മിന്റെ നീക്കത്തെ ജനം പുച്ഛിച്ച് തള്ളുമെന്നും ചെന്നിത്തല

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഐഎമ്മിന്റെ നീക്കത്തെ ജനം പുച്ഛിച്ച് തള്ളുമെന്നും ചെന്നിത്തല

author-image
WebDesk
New Update
Ramesh Chennathala, രമേശ് ചെന്നിത്തല, statement on rape, വിവാദ പ്രസ്താവന, controversy statement, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ വ്യാപകമായി ആസൂത്രിതമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടെന്നും ഇതുവരെ 143 ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു എന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Advertisment

"ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട. ഒരു ആക്രമണത്തെയും കോണ്‍ഗ്രസ് ന്യായീകരിക്കില്ല. ന്യായമായ അന്വേഷണം നടത്തണം," പൊലീസിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുണ്ടായ കൊലപാതകങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തെ ജനം പുച്ഛിച്ച് തള്ളുമെന്നും കൊലപാതക രാഷ്ട്രീയത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More: വെഞ്ഞാറമൂട് കൊലപാതകം: സിപിഎമ്മിന് പിരിവെടുക്കാൻ കിട്ടിയ മറ്റൊരവസരമെന്ന് മുല്ലപ്പള്ളി

Advertisment

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോൺഗ്രസെന്നും പറഞ്ഞ ചെന്നിത്തല അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും ചോദിച്ചിരുന്നു.

കേസിൽ സിപിഎം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. പിരിവെടുക്കാൻ കിട്ടിയ മറ്റൊരു അവസരമാണ് സിപിഎമ്മിന് ഇരട്ടക്കൊലപാതക കേസെന്നും മുല്ലപ്പള്ളി ആക്ഷേപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുല്ലപ്പള്ളി ആവർത്തിച്ചു.

വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോൺഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങൾക്കെതിരെ നാളെ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ ഉപവാസം നടത്തും. കേസുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഇറങ്ങി അടൂർ പ്രകാശിനെതിരെ വിടുവായത്തം പറയുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

തിരുവോണത്തിന്റെ തലേ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് തുടക്കം മുതലേ ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. സഹിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: