scorecardresearch

സർക്കാരിന് തിരിച്ചടിയുടെ നാളുകളാണ് വരാനിരിക്കുന്നത്: രമേശ് ചെന്നിത്തല

ഡല്‍ഹിയില്‍ നിന്നും കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ടുപോലും പെരിയ കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു

ഡല്‍ഹിയില്‍ നിന്നും കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ടുപോലും പെരിയ കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു

author-image
WebDesk
New Update
Ramesh Chennithala Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയുടെ നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിയ ഇരട്ടക്കൊലക്കേസിലെ ഹൈക്കോടതി വിധി പരാമര്‍ശിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഡല്‍ഹിയില്‍ നിന്നും കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ടുപോലും പെരിയ കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Advertisment

ഇന്ന് രാവിലെയാണ് പെരിയ കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദവും കൃത്യവുമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അന്വേഷണം സിബിഐക്കു വിട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നില്ല, പകരം അവര്‍ കീഴടങ്ങുകയായിരുന്നു. ആയുധങ്ങള്‍ യഥാസമയം കണ്ടെടുത്തില്ല. യഥാസമയം അറസ്റ്റുണ്ടായില്ല. ക്രൂരമായ കൊലപാതകത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് തള്ളിക്കളയാനാവില്ല. സത്യസന്ധവും സുതാര്യവുമായ അന്വേഷണവും വിചാരണയും നടക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Read More: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ തന്നെ; സര്‍ക്കാരിനു തിരിച്ചടി

പ്രതികള്‍ ഭരണകക്ഷി അംഗങ്ങളും കൊല്ലപ്പെട്ടവര്‍ കോണ്‍ഗ്രസുകാരുമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവിലെ ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണം സിബിഐ തുടരട്ടെയെന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.

Advertisment

ഭരണകക്ഷിയുടെ പൊലീസ് അന്വേഷിച്ചാല്‍ പ്രതികളായ സിപിഎമ്മുകാര്‍ രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണു കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സിബിഐ അനേഷണം ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ ഒമ്പത് മാസവും ഒന്‍പത് ദിവസവും കഴിയുമ്പോഴാണ് വിധി പുറത്തുവന്നത്. 2019 നവംബര്‍ 16ന് വിധി പറയാന്‍ മാറ്റിയതായിരുന്നു.

വിധി വൈകുന്നതിനെത്തുടര്‍ന്ന് ബഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ടി.ആസഫലി ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് സി ടി രവികുമാറും ഉള്‍പ്പെടുന്ന ബഞ്ച് വിധി പ്രസ്താവിച്ചത്. കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സീനിയര്‍ ഗവ. പ്ലീഡര്‍മാരായ സുമന്‍ ചക്രവര്‍ത്തി, പി.നാരായണന്‍ എന്നിവരും ഹാജരായി.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: