തിരുവനന്തപുരം: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ സംഘപരിവാർ എറിഞ്ഞ കല്ല് വന്നു വീണത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സാമാന്യ മര്യാദയുടെ മേലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യമെന്നോ മര്യാദയെന്നോ കല്ലെറിഞ്ഞവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

“വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയ രാഹുൽഗാന്ധിയുടെ വാഹനത്തിന് നേരെയാണ് എറിഞ്ഞത്. ബിജെപിയുടെ അസഹിഷ്ണുത എല്ലാ പരിധിയും ലംഘിച്ചു. രാഷ്ട്രീയ എതിരാളികളോട് കാട്ടേണ്ട സാമാന്യ മര്യാദ പോലും പാലിക്കാത്ത ബിജെപി രീതികളോട് ശക്തമായി പ്രതിഷേധിക്കുന്നു.അപലപിക്കുന്നു,” ചെന്നിത്തല പറഞ്ഞു.

അഹിംസയും അക്രമ രാഹിത്യവും ഇന്ത്യയെ പഠിപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിൽ വച്ചാണ് രാഹുൽഗാന്ധിയുടെ കാറിന് നേരെ ബിജെപിക്കാർ കല്ലെറിഞ്ഞത്. ബിജെപിയുടെ ഈ കാട്ടുനീതിക്കെതിരേ പ്രതിഷേധിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ