scorecardresearch

'ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് പിണറായി വിജയന്റെ വീട്ടില്‍ നിന്നല്ല'; ദേവസ്വം മന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണമെന്നായിരുന്നു കടകംപള്ളിയുടെ പ്രസംഗം

600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണമെന്നായിരുന്നു കടകംപള്ളിയുടെ പ്രസംഗം

author-image
WebDesk
New Update
Ramesh Chennithala, Congress, Tom Vadakkan

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ക്ഷേമ പെന്‍ഷന്‍ ആരുടെയും ഔദാര്യമല്ലെന്നും അര്‍ഹതപ്പെട്ടവരുടെ അവകാശമാണെന്ന് മന്ത്രി ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

Read More: സെല്‍ഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി; ക്ഷുഭിതനായി സുരേഷ് ഗോപി, വീഡിയോ

സംസ്ഥാനത്ത് ആദ്യമായിട്ടല്ല ഒരു സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പിണറായി വിജയന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പണമല്ല ഇതിന് ഉപയോഗിക്കുന്നത്. വോട്ടര്‍മാരെ ഭയപ്പെടുത്താനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

Read More: സംസ്ഥാനത്ത് 242 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

Advertisment

കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗിച്ചത് ഇങ്ങനെ; “600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാല്‍ മതി. ഈ പൈസയും വേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും.”

Lok Sabha Election 2019 Kadakampally Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: