/indian-express-malayalam/media/media_files/uploads/2018/08/ramesh.jpg)
തിരുവനന്തപുരം: കേരളത്തിൽ നവോത്ഥാനത്തിന് നിലവിൽ ഒരു കുഴപ്പവുമില്ലെന്നും, ഇപ്പോൾ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ എടുത്തുചാട്ടവും അവിവേകവുമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാനത്തിന്രെ പൈതൃകം തട്ടിയെടുക്കനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനത്തില്‍ ഒരു പങ്കാളിത്തവും ഇല്ല .എകെജിയും, പി കൃഷ്ണപിള്ളയുമൊക്കെ കോണ്‍ഗ്രസിന്റെ വോളന്റിയര്‍മാരായിട്ടായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിച്ചുകൊണ്ടല്ല നവോത്ഥാനത്തിന്രെ മൂല്യം പ്രചരിപ്പികേണ്ടതെന്നും, യോഗത്തിൽ പങ്കെടുത്ത ഒരു സംഘടനകളെയും ജാതി സംഘടനകൾ എന്ന് വിളിച്ചട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനുള്ള അജണ്ട നടപ്പാക്കുകയാണ് സർക്കാരെന്നും, അത് സർക്കാർ ചെലവിലല്ല നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.