scorecardresearch

ഇടത് സർക്കാരിന്റെ കാലത്തെ ബന്ധു നിയമനം; 17 പേരുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

കേരളത്തിൽ നടക്കുന്നത് അനധികൃത നിയമന കുംഭമേളയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

കേരളത്തിൽ നടക്കുന്നത് അനധികൃത നിയമന കുംഭമേളയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

author-image
WebDesk
New Update
Ramesh Chennithala, രമേശ് ചെന്നിത്തല, CPM, സിപിഎം, muslim league,മുസ്ലിം ലീഗ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച ഇടത് നേതാക്കളുടെ ബന്ധുക്കളുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി ജയരാജന്‍റെ ബന്ധുവിന്‍റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്‍റെ ബന്ധുവിന്‍റെ പേര് വരെ 17 പേരുകളാണ് ചെന്നിത്തല പുറത്തുവിട്ടത്.

Advertisment

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ എന്‍റർപ്രൈസസിൽ മന്ത്രി ഇ പി ജയരാജന്റെ ബന്ധു സുധീർ നമ്പ്യാരുടെ നിയമനം, എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം. കെ ടി ജലീലിന്‍റെ ബന്ധുവിനെ ന്യൂനപക്ഷകമ്മീഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമിക്കാൻ ശ്രമിച്ചു, വിവാദമായപ്പോൾ രാജിവച്ചു. തുടങ്ങി ഓരോന്നായി ചെന്നിത്തല എടുത്തു പറഞ്ഞു.

Also Read: സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 67,543 പേർ; എറണാകുളം ജില്ലയിൽ മാത്രം 10620 പേർ

കേരളത്തിൽ നടക്കുന്നത് അനധികൃത നിയമന കുംഭമേളയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കുമെന്നും അതിനുവേണ്ടി നിയമനിർമാണം കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

Also Read: സംസ്‌കൃത സര്‍വകലാശാല: താല്‍പ്പര്യമുള്ളയാളെ നിയമിക്കാന്‍ വിഷയവിദഗ്ധര്‍ ഉപജാപം നടത്തിയെന്ന് എംബി രാജേഷ്

അതേസമയം, നിയമനങ്ങളെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. "എത്രയോ വർഷമായി ജോലി ചെയ്ത് വരുന്നവരുണ്ട്. പത്ത് വർഷം കഴിഞ്ഞവരെ മാത്രമാണ് സ്ഥിരപ്പെടുത്തിയത്. എല്ലാ സർക്കാരിന്‍റെ കാലത്തും ചെയ്ത പോലെയാണ് ഈ നടപടിയും. പത്ത് വർഷം കഴിഞ്ഞ എല്ലാവരെയും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടക്കാരെ മാത്രമല്ല. ഈയൊരു മാനുഷികപരിഗണന പാടില്ലെന്നാണോ?" തോമസ് ഐസക്ക് ചോദിച്ചു.

Ramesh Chennithala Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: