തിരുവനന്തപുരം: ബാബറി മസ്ജിദ് പൊളിക്കാൻ കർസേവയിൽ പങ്കെടുത്ത ആളിനെ കൊണ്ടാണ് വനിത മതിൽ സംഘടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നത് ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളുമായാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരിൽ സമൂഹത്തിലെ എടുക്കാച്ചരക്കുകളെ മഹത്വവൽക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എൻഡിടിവിയിലെ സ്നേഹ കോശിയെ ആക്രമിച്ച സി.പി.സുഗതനെയാണ് മുഖ്യമന്ത്രി നവോത്ഥാനത്തിനായുളള യോഗത്തിൽ​ വിളിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

നിയമസഭയിലെ ബഹളത്തെ തുടർന്ന് സഭ പിരഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്ക് കുറിപ്പ് കൊടുത്താണ് മുഖ്യമന്ത്രി സഭ നടപടികൾ നിർത്തിവച്ചതെന്നും, കെ.ടി.ജലീലിന്റെ വിഷയം സഭയിൽ അവതരിപ്പിക്കാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിയമസഭയെ മുഖ്യമന്ത്രി തന്നെ തടസ്സപ്പെടുത്തിയത് അങ്ങേയറ്റത്തെ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ട. ഇന്ന് മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായി മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.