തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറിന്റെ പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെതിരെ വീണ്ടും ലോകായുക്തയെ സമീപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഉള്ള കാര്യങ്ങള്‍ പരിഗണിച്ചില്ല, മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണെന്ന് വാദവും അംഗീകരിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ചട്ടങ്ങള്‍ അവഗണിച്ചു നടത്തുന്ന ഏത് ശുപാര്‍ശയും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യൂജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കൊ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്.മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഇതിനാലാണ് വിധി പുഃനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത്,” ചെന്നിത്തല വ്യക്തമാക്കി.
Also Read: ദിലീപിനോട് സഹായം അഭ്യര്‍ത്ഥിച്ച് ബാലചന്ദ്രകുമാര്‍; ഓഡിയോ സന്ദേശം പുറത്ത്