കാസർകോട്: ബിജെപിയുടെ ജനരക്ഷാ മാർച്ചും, ഇടതുപക്ഷത്തിന്റെ ജന ജാഗ്രതാ യാത്രയ്ക്കും പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ഇന്ന് തുടക്കം. കാസർകോട് ജില്ലയിലെ ഉപ്പളയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥയാണിത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ ജനമധ്യത്തിൽ തുറന്നുകാട്ടാനാണ് ജാഥയിലൂടെ യുഡിഎഫ് നേതാക്കൾ ലക്ഷ്യമിടുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ശരത് യാദവ്, ഗുലാം നബി ആസാദ് തുടങ്ങിയ ദേശീയ നേതതാക്കളെ അണിനിരത്തിയാണ് ചെന്നിത്തലയുടെ ജാഥ.

കർണാടകയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാർ ഭാഗമാകുന്ന ജാഥ ഡിസംബർ ഒന്നിന് ശംഖുമുഖം കടപ്പുറത്ത് അവസാനിക്കും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അനുകൂല കളമൊരുക്കുകയാണ് ജാഥയുടെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ