തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ്. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച ശേ​ഷം ഇ​തി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ഉ​ന്ന​ത​ൻ ശി​വ​രാ​ജ​ൻ ക​മ്മി​ഷ​നെ സ​ന്ദ​ർ​ശി​ച്ച​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്നത്തിൽ ചെന്നിത്തല ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ജയരാജന്‍റെയും ടെലിഫോൺ സംഭാഷണങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പിൽ വയ്ക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. കമ്മീഷൻ റിപ്പോർട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്‍റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു​ഡി​എ​ഫ് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​തി​നോ​ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ച​ത്. ക​മ്മി​ഷ​ൻ യു​ഡി​എ​ഫി​ന്‍റെ കു​ഞ്ഞാ​ണെ​ന്നും ഈ ​കു​ഞ്ഞി​നെ​യാ​ണ് യു​ഡി​എ​ഫ് സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, റി​പ്പോ​ർ​ട്ടി​നെ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ച​ട്ട​ലം​ഘ​ന​മ​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് നി​യ​മോ​പ​ദേ​ശം അ​നു​സ​രി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും സ്പീ​ക്ക​ർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ