ധീരജിന്റെ കൊലപാതകം അപലപനീയം; കൊലപാതകരാഷ്ടീയം കെ.എസ്.യു ശൈലിയല്ല: രമേശ് ചെന്നിത്തല

അക്രമങ്ങൾ തടയുന്നതിൽ പോലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Ramesh Chennithala, pinarayi vijayan, K Sudhakaran, Brennan college issue controversy, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
Photo: Facebook/Ramesh Chennithala

തിരുവനന്തപുരം: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പുമായുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ടീയം കെ.എസ്.യുവിന്റെ ശൈലിയല്ലെന്നും എന്നും അക്രമങ്ങൾക്ക് ഇരയായിരുന്നു കെ.എസ്.യുവെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെ ആയിരുന്നു പ്രതികരണം.

ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പൊലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൻ്റെ പൂർണ്ണരൂപം

ഇന്നലെ ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചു മകന് എൻ്റെ ആദരാഞ്ജലികൾ!

ധീരജിൻ്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എൻ്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് കെ.എസ്‌.യു. പ്രവർത്തകർ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ.എസ്‌.യു. പ്രവർത്തകർ അങ്ങനെ ചെയ്യാത്തത്. ഞാൻ കെ.എസ്‌.യു. സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സമയത്തും അതിനു മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിതമാർഗങ്ങൾ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാടു തുടരുന്നതുകൊണ്ടാണ് കെ.എസ്‌.യു. പ്രവർത്തകർ തിരിച്ച് അക്രമങ്ങൾ അഴിച്ചു വിടാത്തത്. മറ്റു പാർട്ടിപ്രവർത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.

ഇടുക്കിയിൽ നടന്ന സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിൻ്റെ തനിനിറം തുറന്നു കാട്ടുകയാണ്.
കോൺഗ്രസ് പാർട്ടിയുടെ കൊടികൾ നിങ്ങൾക്ക് പിഴുതെറിയാം. എന്നാൽ, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തിൽനിന്ന് പിഴുതെറിയാൻ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്
.

Also Read: ധീരജ് വധം: വ്യാപക പ്രതിഷേധം, കെ സുധാകരന്‍ പങ്കെടുത്ത കണ്‍വെൻഷൻ വേദിക്ക് സമീപം സംഘർഷം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramesh chennithala on sfi worker dheeraj murder

The moderation of comments is automated and not cleared manually by malayalam.indianexpress.com