/indian-express-malayalam/media/media_files/uploads/2021/03/Ramesh-Chennithala-1.jpg)
മുഖ്യമന്ത്രിയെയും സ്പീക്കറെയും രക്ഷിക്കാൻ സിപിഎം ബിജെപിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനും എതിരെ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌നാസുരേഷ് ഇഡിക്ക് നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കസേരയിലിരുന്ന് പിണറായി വിജയനും, ശ്രീരാമകൃഷ്ണനും നടത്തിയത് രാജ്യദ്രോഹകുറ്റമാണെന്നും ന്നിട്ടും ഇവരെ രക്ഷിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെപി സര്‍ക്കാരും അവരുടെ അന്വേഷണ ഏജന്‍സികളും ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഭരണഘടനപരമായി വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും അദ്ദേഹത്തിന് ബിനാമി പേരില്‍ ഫ്‌ളാറ്റുണ്ടെന്നുമുള്ള സ്വപ്‌നാസുരേഷിന്റെ മൊഴി ഇ ഡി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെയും, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെയും നേതൃത്വത്തില്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും അതീവ ഗുരുതരമാണ്," പ്രതിപക്ഷ നേതാവ് പറഞ്ഞു.
"യുഎഇ കോണ്‍ലേറ്റില്‍ നിന്ന് രാജിവച്ച വിവരം താന്‍ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി പറഞ്ഞിരുന്നു എന്ന സ്വപ്‌നയുടെ മൊഴിയോടെ ഇത്രയും നാള്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സ്വപ്നയെ തനിക്കറിയില്ലന്നാണ് മുഖ്യമന്ത്രി ഒരു ഉളപ്പുമില്ലാതെ പറഞ്ഞത്. താന്‍ പറഞ്ഞത് നുണയാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കണം," ചെന്നിത്തല പറഞ്ഞു.
" സര്‍ക്കാര്‍ പദ്ധതികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ നല്‍കുന്നതിന്റെ പേരില്‍ ഈ ഗൂഢസംഘം കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. അതിനെയെല്ലാം പൂര്‍ണ്ണമായും ശരിവയ്കുന്നതാണ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴി. ബിനാമി നിക്ഷേപമുണ്ട് സ്പീക്കര്‍ തന്നെ വെളിപ്പെടുത്തിയതായുള്ള മൊഴിയും അതീവ ഗുരുതരമാണ്," ചെന്നിത്തല പറഞ്ഞു.
സ്പീക്കര്‍ പദവിയുടെ അന്തസ് തന്നെ ശ്രീരാമകൃഷ്ണന്‍ ഇടിച്ചുതാഴ്ത്തിയി രിക്കുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. "ബിനാമിയുടെ ഫ്‌ളാറ്റില്‍ വച്ചാണ് യു എ ഇ കോണ്‍സല്‍ ജനറലിന് നല്‍കാനുള്ള പണമടങ്ങിയ സ്പീക്കര്‍ തനിക്ക് നല്‍കിയതെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കസേരയിലിരുന്ന് പിണറായി വിജയനും, ശ്രീരാമകൃഷ്ണനും നടത്തിയത് രാജ്യദ്രോഹകുറ്റമാണ്. എന്നിട്ടും ഇവരെ രക്ഷിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെപി സര്‍ക്കാരും അവരുടെ അന്വേഷണ ഏജന്‍സികളും ശ്രമിക്കുകയാണ്," ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.