Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പൊലീസില്‍ അച്ചടക്കരാഹിത്യം, മുഖ്യമന്ത്രിയ്ക്ക് നിയന്ത്രിക്കാനാകുന്നില്ല: രമേശ് ചെന്നിത്തല

പൊലീസ് സംവിധാനത്തില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ചെന്നിത്തല

Ramesh Chennithala, Kerala Police, Central CI Missing Case,CI Navas, സിഐ നവാസ്, kerala police, കേരള പൊലീസ്, ci navas, tamil nadu, pinarayi vijayan, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളാ പൊലീസില്‍ അച്ചടക്കരാഹിത്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സംവിധാനത്തില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഐ നവാസിന്റെ സംഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ പൊലീസിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇത് പൊലീസിന്റെ ജോലി ഭാരം വര്‍ധിപ്പിക്കുമെന്നും പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവമടക്കം ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് പൊലീസില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഐപിഎസുകാരും ഐഎഎസുകാരും തമ്മില്‍ ശീതസമരമാണെന്നും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുക്കുന്നത് സംബന്ധിച്ച് ഭിന്ന അഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി എകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അ്‌ദ്ദേഹം പറഞ്ഞു.

നേരത്തെ, കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് നവാസിനെ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ച നവാസ് കൂടുതല്‍ കാര്യങ്ങള്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു.

രണ്ട് ദിവസം മുമ്പാണ് സി.ഐയെ കാണുന്നില്ല എന്ന പരാതി ലഭിച്ചത്. നവാസ് ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു. നവാസിനെ മാനസികമായി മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന നവാസ് തന്റെ ഔദ്യോഗിക ചുമതലകള്‍ ജൂണ്‍ 13ന് നവാസ് ഒഴിഞ്ഞതായും സൂചനകളുണ്ട്. അതേദിവസം ലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പര്‍ മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിപുലമായ അന്വേഷണം നവാസിനെ കണ്ടെത്തുന്നതിന് നടന്ന് വരുകയായിരുന്നു. നാല് പൊലീസ് സംഘങ്ങളാണ് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വന്നത്. എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramesh chennithala on ci navas incident and discipline in kerala police268051

Next Story
Kerala Karunya Lottery KR 400 Results Today: കാരുണ്യ KR 400 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽwin win w-530 lottery result, വിൻ വിൻ w-530, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-530 lottery, win win kerala lottery, kerala win win w-530 lottery, win win w-530 lottery today, win win w-530 lottery result today, win win w-530 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com