ന്യുഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെപിസിസിയ്ക്ക് ഇടക്കാല അദ്ധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ച സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

എ ഗ്രൂപ്പുകള്‍ സ്വന്തം പ്രതിനിധികള്‍ക്കായി ഹൈക്കമാന്റില്‍ സമര്‍ദം ശക്തമാക്കിയതിന് പിന്നാലെയാണ് ഐ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പിക്കാന്‍ ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷന്‍ എംഎം ഹസ്സനും ഹൈക്കമാന്‍റ് നേതാക്കളെ കണ്ടിരുന്നു.

ഓക്ടോബര്‍ 30ന് മുന്നോടിയായി സംഘടന തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ചെന്നിത്തല നേതാക്കളെ കാണുന്നത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും ചര്‍ച്ചയാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ