ഇംഫാൽ: മണിപ്പൂരിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ സീറ്റ് ചർച്ചകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച രമേശ് ചെന്നിത്തല ഇതിനായി മണിപ്പൂരിലെത്തി. നേരത്തേ ഇവിടെ കോൺഗ്രസ്സിന്റെ സഖ്യകക്ഷിയായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ടിനെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുവരാനാണ് ഇവർ ലക്ഷ്യമിടുന്നത്.

60 സീറ്റുകളുള്ള മണിപ്പൂർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണം. സസ്വതന്ത്രർ അടക്കം 28 പേരെയാണ് കോൺഗ്രസിന് വിജയിപ്പിക്കാനായത്. സംസ്ഥാനത്ത് ആദ്യമായി മത്സരത്തിനിറങ്ങിയ ബിജെപി 21 സീറ്റിൽ വിജയിച്ചിട്ടുണ്ട്. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഇന്നലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് സഖ്യകക്ഷികളുടെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ വിയർപ്പൊഴുക്കി പരിശ്രമിക്കേണ്ടി വരും.

നാല് സീറ്റിൽ വിജയം നേടി നാഷണൽ പീപ്പിൾസ് പാർട്ടി, സംസ്ഥാനത്ത് കോൺഗ്രസ് ഇനി അധികാരത്തിൽ വരരുതെന്ന് പറഞ്ഞിരുന്നു. ഇതിനായി ഏത് സഖ്യത്തിനൊപ്പവും ചേരും. ഇതോടെ ഇവർ ബിജെപി പക്ഷത്തേക്കാണെന്ന് ഏറെക്കുറെ വ്യക്തമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വിജയിച്ച ഒരു തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയും ഒപ്പം മറ്റ് രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളെയും കോൺഗ്രസ് തങ്ങളുടെ ഭാഗത്തേക്ക് എത്തിക്കാനുള്ള ശ്രമം നടത്തും. ഇതിനാണ് രമേശ് ചെന്നിത്തല മണിപ്പൂരിലെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ