scorecardresearch

'കേസില്‍ കുരുക്കി അടിച്ചമര്‍ത്താമെന്ന് കരുതണ്ട'; ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും ചെന്നിത്തല

തനിക്കെതിരെയല്ല ബ്രൂവറി അനുവദിച്ചതിലാണ് അന്വേഷണം നടത്തേണ്ടതെന്നും ചെന്നിത്തല

തനിക്കെതിരെയല്ല ബ്രൂവറി അനുവദിച്ചതിലാണ് അന്വേഷണം നടത്തേണ്ടതെന്നും ചെന്നിത്തല

author-image
WebDesk
New Update
AK Antony,എകെ ആന്‍റണി, Ramesh Chennithala,രമേശ് ചെന്നിത്തല, Congress,കോണ്‍ഗ്രസ്, Chennithala, Antony, KPCC, ie malayalam,

തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തേയും നേരിടാന്‍ താന്‍ തയ്യാറാണെന്നും തനിക്കെതിരെയല്ല ബ്രൂവറി അനുവദിച്ചതിലാണ് അന്വേഷണം നടത്തേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

അതേസമയം, അഴിമതിയെ എതിര്‍ക്കുന്നവരെ കേസില്‍ കുരുക്കി അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ, തിരുവന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ ഭൂമി സ്വാകാര്യ ട്രസ്റ്റിന് നല്‍കാന്‍ ഉത്തരവിട്ട സംഭവത്തിലാണ് പരാതി.

അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയ സാഹചര്യത്തിലാണ് വിജിലന്‍സ് വകുപ്പ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ഡിജിപിയുടെ എതിര്‍പ്പ് മറികടന്നാണ് ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ചെന്നിത്തല അനുമതി നല്‍കിയതെന്നാണ് ആരോപണം. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ അനൂപാണ് പരാതിക്കാരന്‍.

Advertisment

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമിയാണ് ആശ്രമ ട്രസ്റ്റിന് വിട്ടുകൊടുത്തത്. സ്‌കൂള്‍ തുടങ്ങാനാണ് ഭൂമി വിട്ടുകൊടുത്തത്. വിപണി വിലയുടെ പത്ത് ശതമാനം ഈടാക്കി 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി വിട്ടുനല്‍കിയത്. മന്ത്രിസഭ യോഗമാണ് തീരുമാനം അംഗീകരിച്ചത്.

അന്ന് ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിങ് ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. നിയമവകുപ്പും ഭൂമി വിട്ടുകൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് രണ്ടും ചെന്നിത്തല മറികടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തടവുകാര്‍ക്ക് ജോലി നല്‍കാന്‍ ഭൂമി വിട്ടുനല്‍കണം എന്നായിരുന്നു ജയില്‍ ഡിജിപിയുടെ ആവശ്യം. മന്ത്രിസഭ യോഗ തീരുമാനം വന്ന ശേഷവും ഈ എതിര്‍പ്പ് ഡിജിപി മന്ത്രിയെ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം മന്ത്രി ചെവിക്കൊണ്ടില്ല. ഭൂമി ഉടന്‍ ട്രസ്റ്റിന് വിട്ടുനല്‍കാന്‍ മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ പറയുന്നു. ഈ തീരുമാനം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ റദ്ദാക്കിയിരുന്നു.

Congress Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: