തിരുവനന്തപുരം: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം നിയമപരമെങ്കില്‍ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളതെന്നും ലൈസന്‍സ് അനുവദിച്ചതില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും സ്വാര്‍ത്ഥ താത്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞൂ. അനുമതി നല്‍കിയതെല്ലാം സ്വന്തക്കാര്‍ക്കാണെന്നും ചെന്നിത്തല ആരോപിച്ചു.

സിപിഎമ്മിന്റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്‌സൈസ് വകുപ്പ് മാറിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നാണം കെട്ടപ്പോഴാണ് ലൈസന്‍സ് റദ്ദാക്കിയത്. ഞാന്‍ ചോദിച്ച 10 ചോദ്യങ്ങള്‍ക്കു ഇപ്പോഴും മറുപടിയില്ല. കിന്‍ഫ്രയില്‍ ലാന്‍ഡ് അനുവദിക്കാന്‍ അനധികൃതമായി ലെറ്റര്‍ നല്‍കിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

ബ്രൂവറി, ഡിസ്റ്റിലറി അനുമതി മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. അനുമതി നല്‍കിയതില്‍ വീഴ്ച ഉണ്ടായിട്ടല്ലെന്നും വിവാദം ഒഴിവാക്കാനാണ് റദ്ദാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.