ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

രണ്ട് വര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തന്നെ ബാലറ്റിലൂടെ പിണറായി സര്‍ക്കാരിനെ പുറത്താക്കുമെന്നും ലോകസഭയില്‍ ആവശ്യം ഉന്നയിച്ച ബിജെപി എംപിയ്ക്ക് കേരളത്തെ പറ്റി അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയും സിപിഎമ്മും പ്രശ്‌നമുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ നിലപാടുകള്‍ പറഞ്ഞത് കാര്യമറിയാതെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് ലോക്സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്തെ സിപിഎം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.