കൊച്ചി: ബന്ധുനിയമന വിവാദത്തിൽ ആരോപിതനായ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്​​ ചെന്നിത്തല. ബന്ധുക്കൾക്ക്​ ദാനം ചെയ്യാനുള്ളതല്ല സർക്കാർ പദവികളെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളോട്​ അഹന്തയോടെയാണ്​ മന്ത്രിമാർ പ്രതികരിക്കുന്നത്​. സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട്​ സ്വത്തല്ലെന്നും മലവെള്ളം പോലെയാണ്​ കെ.ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങളെന്നും ചെന്നിത്തല ​വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘എന്തുകൊണ്ട് മന്ത്രിയെ​ പുറത്താക്കുന്നില്ല എന്നുള്ളത്​ പിണറായി വിജയൻ വ്യക്​തമാക്കണം. ജലീലി​​ന്റെ ഭാര്യയുടെ സ്ഥാനക്കയറ്റത്തെ കുറിച്ച്​ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജ​ലീ​ലി​​​ന്റെ ഭാ​ര്യ​ക്ക് വി​ദ്യാ​ഭ്യാ​സ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ്​ വ​ളാ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മ​നം ന​ൽ​കി‍യ​തെ​ന്ന് ആ​രോ​പ​ണം ഉയർന്നിരുന്നു.

‘അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ന്ത​യും ജ​ന​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യു​മാ​ണ്. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ബ​ന്ധു​വി​നെ വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ സം​സ്ഥാ​ന​ത്ത് നി​യ​മ​നം ന​ട​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ന്ന​യു​ട​നെ അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മാ​യി​രു​ന്നു. ജ​ലീ​ൽ നി​യ​മി​ച്ച അ​ദീ​ബി​ന്‍റെ ഡി​ഗ്രി​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നെ​യ്യാ​റ്റി​ൻ​ക​ര സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ്. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​യെ തി​രി​ച്ച​റി​യാ​ത്ത കേ​സാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് സാ​ധാ​ര​ണ കൈ​മാ​റു​ന്ന​ത്. ഇ​ത് പ്ര​തി ഡി​വൈ​എ​സ്പി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​ണ്. പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഹ​രി​കു​മാ​റി​ന് ഉ​ന്ന​ത​രു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. സി​പി​എം നേ​താ​ക്ക​ളാ​ണ് ഇ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന​ത്. കേ​സ് ഐ​ജി​യോ സി​ബി​ഐ​യോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ