scorecardresearch

കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനവും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട്​ സ്വത്തല്ലെന്നും മലവെള്ളം പോലെയാണ്​ കെ.ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങളെന്നും ചെന്നിത്തല

സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട്​ സ്വത്തല്ലെന്നും മലവെള്ളം പോലെയാണ്​ കെ.ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങളെന്നും ചെന്നിത്തല

author-image
WebDesk
New Update
കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനവും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ ആരോപിതനായ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്​​ ചെന്നിത്തല. ബന്ധുക്കൾക്ക്​ ദാനം ചെയ്യാനുള്ളതല്ല സർക്കാർ പദവികളെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളോട്​ അഹന്തയോടെയാണ്​ മന്ത്രിമാർ പ്രതികരിക്കുന്നത്​. സർക്കാർ പദവികൾ മന്ത്രിമാരുടെ തറവാട്ട്​ സ്വത്തല്ലെന്നും മലവെള്ളം പോലെയാണ്​ കെ.ടി ജലീലിനെതിരായ അഴിമതി ആരോപണങ്ങളെന്നും ചെന്നിത്തല ​വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

'എന്തുകൊണ്ട് മന്ത്രിയെ​ പുറത്താക്കുന്നില്ല എന്നുള്ളത്​ പിണറായി വിജയൻ വ്യക്​തമാക്കണം. ജലീലി​​ന്റെ ഭാര്യയുടെ സ്ഥാനക്കയറ്റത്തെ കുറിച്ച്​ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജ​ലീ​ലി​​​ന്റെ ഭാ​ര്യ​ക്ക് വി​ദ്യാ​ഭ്യാ​സ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ്​ വ​ളാ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മ​നം ന​ൽ​കി‍യ​തെ​ന്ന് ആ​രോ​പ​ണം ഉയർന്നിരുന്നു.

'അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ന്ത​യും ജ​ന​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യു​മാ​ണ്. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ബ​ന്ധു​വി​നെ വീ​ട്ടി​ൽ​നി​ന്നു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ സം​സ്ഥാ​ന​ത്ത് നി​യ​മ​നം ന​ട​ത്താ​ൻ സാ​ധി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ന്ന​യു​ട​നെ അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മാ​യി​രു​ന്നു. ജ​ലീ​ൽ നി​യ​മി​ച്ച അ​ദീ​ബി​ന്‍റെ ഡി​ഗ്രി​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നെ​യ്യാ​റ്റി​ൻ​ക​ര സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ്. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​യെ തി​രി​ച്ച​റി​യാ​ത്ത കേ​സാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് സാ​ധാ​ര​ണ കൈ​മാ​റു​ന്ന​ത്. ഇ​ത് പ്ര​തി ഡി​വൈ​എ​സ്പി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​ണ്. പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. ഹ​രി​കു​മാ​റി​ന് ഉ​ന്ന​ത​രു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. സി​പി​എം നേ​താ​ക്ക​ളാ​ണ് ഇ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന​ത്. കേ​സ് ഐ​ജി​യോ സി​ബി​ഐ​യോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു

Advertisment
Kt Jaleel Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: