/indian-express-malayalam/media/media_files/uploads/2020/08/Ramesh-Chennithala.jpg)
തിരുവനന്തപുരം: ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും സിപിഎമ്മിൻ്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിൻ്റെ വീട്ടിലെ റെയ്ഡെന്നും ചെന്നിത്തല പറഞ്ഞു.
ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ആരോപണമുന്നയിച്ച ചെന്നിത്തല അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്നും ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ബിനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി എന്ന വീട്ടിൽ ഇ.ഡി പരിശോധന ആരംഭിച്ചത്. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിമെന്റ് ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്.
Read More: ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു
രാവിലെ ഒമ്പത് മണിയോടെ ആറംഗ ഇ.ഡി സംഘം സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.
ബിനീഷിന്റെ ബിസിനസ് പാർട്‌ണറായ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്. ഇയാളുടെ തലശേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം.
കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്‍റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.