എല്ലാവരേയും സ്ഥാനാർഥിയാക്കാൻ പറ്റില്ല; ലതിക സുഭാഷിന്റെ നടപടി ശരിയായില്ലെന്ന് ചെന്നിത്തല

ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ല. പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

Ramesh Chennithala, രമേശ് ചെന്നിത്തല, CPM, സിപിഎം, muslim league,മുസ്ലിം ലീഗ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാർഥി പട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലമുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം ശരിയായില്ല. ഏറ്റുമാനൂർ ലതികയ്ക്ക് നൽകാൻ പരമാവധി ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ലതിക സുഭാഷിന്റെ വിമത സ്ഥാനാർഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ല. പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിഷേധങ്ങളും പരാതികളും സ്വാഭാവികമാണെന്നും, എല്ലാം രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷുമായി ഷാനിമോൾ ഉസ്മാനും, ബിന്ദു കൃഷ്ണയും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് മണ്ഡലത്തില്‍ വലിയ വിജയ പ്രതീക്ഷയുണ്ട്. ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. അഞ്ചാമത്തെ തവണയാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് മൂന്ന് തലമുറകളുമായിട്ട് എനിക്ക് ബന്ധമുണ്ട്. അതുകൊണ്ട് അമ്മയെപോലെയാണ് ഹരിപ്പാട് എന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More: ‘ഒരു പ്രതീക്ഷയുമില്ല’; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ

ഇത്തവണത്തെ സ്ഥാനാർഥി പട്ടിക ഒരു വിപ്ലവമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും മികച്ച ഒരു വോട്ടര്‍പട്ടിക കോണ്‍ഗ്രസ് ചരിത്രത്തിലുണ്ടായിട്ടില്ല. സ്ഥാനാർഥി പട്ടികയെക്കുറിച്ച് വലിയ മതിപ്പാണ് എല്ലാവര്‍ക്കുമുള്ളത്. ഒരു തലമുറ മാറ്റമാണ് നടക്കുന്നത്. ജനങ്ങള്‍ പൂര്‍ണമായും യുഡിഎഫിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ആര് എന്നതല്ല യുഡിഎഫിന് ഭരണം കിട്ടുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരൻ തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാർഥി പട്ടികയിൽ തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramesh chennithala criticizes lathika subhash

Next Story
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 26,127 പേർ: കൂടുതൽ കോഴിക്കോട്ട്; കുറവ് വയനാട് ജില്ലയിൽKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com