/indian-express-malayalam/media/media_files/6klzslEr0SDcmGx8uqyM.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: സോണിയ ഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കള്‍ നടത്തുന്ന ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് മുതല്‍ സീതാറാം യെച്ചൂരിവരയെുള്ള സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ വളരെ ബഹൂമാനത്തോടെയും ആദരവോടെയും കണ്ട നേതാവാണ് സോണിയ ഗാന്ധിയെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു.
2004 ലെ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമ്പോല്‍ സോണിയ ഗാന്ധിക്ക് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്നത് അന്നത്തെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജ്ജിത്തായിരുന്നു. പിന്നീട് സീതാറാം യെച്ചൂരി സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും വളരെ അടുപ്പും പുലര്‍ത്തുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം; പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
ബിജെപിയെയും സംഘപരിവാറിനെയും നാണിപ്പിക്കുന്ന വിധത്തിലാണ് സോണിയ ഗാന്ധിക്കെതിരെ കേരളത്തിലെ സിപിഎം ദുഷ്പ്രചാരണം നടത്തുന്നത്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എംഎ ബേബി തന്നെ ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷെ ബേബിയെപ്പോലും അവഗണിച്ചുകൊണ്ടാണ് വി. ശിവന്‍കുട്ടിയടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കള്‍ സോണിയ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വികൃതമായ സിപിഎമ്മിന്റെ മുഖം രക്ഷിക്കാന്‍ സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. രക്തസാക്ഷി ഫണ്ടു പോലും കൊള്ളയടിക്കുന്ന സിപിഎം നേതാക്കളുടെ തനി നിറം പുറത്തായപ്പോള്‍ അതില്‍ നിന്നൊക്കെ തലയൂരാനുള്ള മാര്‍ഗമായി ഇത്തരം ദുഷ്പ്രചാരണങ്ങളെ സിപിഎം ഉപയോഗിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More: കേരള കോൺഗ്രസിന്റെ നാല് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്; വഴങ്ങാതെ ജോസഫ്, തർക്കം മുറുകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us