scorecardresearch

പാളിപ്പോയ ജനകീയ യാത്ര; നിര്‍വ്യാജം ഖേദിക്കുന്നതായി രമേശ് ചെന്നിത്തല

പ്രവര്‍ത്തകരുടെ ആവേശമാണ് അന്ന് കണ്ടതെന്നും ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല

പ്രവര്‍ത്തകരുടെ ആവേശമാണ് അന്ന് കണ്ടതെന്നും ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ജനകീയ മെട്രോ യാത്ര: യുഡിഎഫ് നേതാക്കൾക്ക് എതിരെ പരാതി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനകീയ മെട്രോ യാത്രയിലുണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല. പ്രവര്‍ത്തകരുടെ ആവേശമാണ് അന്ന് കണ്ടതെന്നും ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Advertisment

മെട്രോ സ്‌റ്റേഷനിലും ട്രെയിനിലും പ്രകടനം നടത്തിയും മുദ്രാവാക്യം വിളിച്ചും നിയമലംഘനം നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് ചെന്നിത്തല രംഗത്തെത്തിയത്. ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാൽ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ടിക്കറ്റെടുക്കാതെയായിരുന്നു പലരുടെയും യാത്ര.

സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്‌സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെ പേരിലും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നല്‍കിയിട്ടുണ്ട്.

Kochi Metro Ramesh Chennithala Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: