തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തിന് കാണിക്കുന്ന ആവേശം സര്‍ക്കാര്‍ കാണിക്കേണ്ടത് ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിലാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, 10 വര്‍ഷമായി തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിച്ചെന്ന് കരുതി കോണ്‍ഗ്രസ്സിന് തൃപ്തി ദേശായിയുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും ചെന്നിത്തല വിശദമാക്കി.

ശബരിമലയില്‍ പൊലീസ് മുന്നോട്ട് വച്ച അനാവശ്യ നിയന്ത്രണം ദര്‍ശനം ദുഷ്‌കരമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പ ഭക്തര്‍ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇന്ന് രാവിലെ നാല് മണിയോടുകൂടിയാണ് ഇൻഡിഗോ വിമാനത്തില്‍ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതേസമയം തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് സംഘടിച്ചിരുന്നു. കഴിഞ്ഞ ഒന്പത് മണിക്കൂറായി തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിനകത്ത് തന്നെയാണ്. ശബരിമല ദര്‍ശനത്തിനായി എത്തിയ മറ്റ് ആറ് സ്ത്രീകളും ഇവരോടൊപ്പമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.