/indian-express-malayalam/media/media_files/uploads/2017/02/ramesh.jpg)
രമേശ് ചെന്നിത്തല
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ നിർമ്മിക്കുന്നത് വനിതാമതിലല്ല വർഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ സംഘടിപ്പിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനോ എൽ.ഡി.എഫിനോ മതിൽ കെട്ടണമെങ്കിൽ അത് പാർട്ടി പണം ഉപയോഗിച്ചുവേണം ചെയ്യാൻ. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുളള പരിപാടിയാണെങ്കിൽ അതിന് എല്ലാ വിഭാഗങ്ങളെയും സര്‍ക്കാർ പങ്കെടുപ്പിക്കണം. ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും. ഇത് കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാലറി ചലഞ്ച് പോലെ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാർ എന്തിനുവേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.