സന്നിധാനം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇതിനു കാരണം ധനവകുപ്പ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസകിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യാതൊരു വികസനവും നടക്കുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Read Also: സിനിമയിലെ രാഷ്ട്രീയം; പൗരത്വ ബില്ലിനെ എതിര്‍ത്ത് ‘ഉണ്ട’ ടീം, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം

“ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ചെന്നിത്തല പറഞ്ഞു. ധനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ആയിരം ബസ് വാങ്ങുമെന്ന് പറഞ്ഞിട്ട് നൂറെണ്ണം മാത്രമാണ് വാങ്ങിയത്” രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: എല്ലാ പുസ്‌തകങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ പറ്റണമെന്നില്ല; വിവാഹമോചനത്തെ കുറിച്ച് ശ്വേതയുടെ വെെകാരിക കുറിപ്പ്

നേരത്തെയും ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്ത് ധൂർത്ത് തുടരുകയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നുമാണ് ചെന്നിത്തല വിമർശിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയും കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് പരിശീലനത്തിനു അയക്കാനുള്ള തീരുമാനവും ധൂർത്താണെന്ന് ചെന്നിത്തല പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് അയക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.