ഓട്ടം തുടങ്ങുംമുൻപേ ജയിച്ചെന്ന് വീമ്പുപറഞ്ഞു; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല

pinarayi vijayan, പിണറായി വിജയന്‍, opposition, പ്രതിപക്ഷം,ramesh chennithala, രമേശ് ചെന്നിത്തല, no confidence motion, അവിശ്വാസ പ്രമേയ ചര്‍ച്ച, red crescent life mission project, റെഡ് ക്രസന്റ് ലൈഫ് മിഷന്‍ പദ്ധതി, union government, കേന്ദ്ര സര്‍ക്കാര്‍, secretariat fire, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സർക്കാരും മുഖ്യമന്ത്രിയും പരാജയമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങൾ കെെവിട്ടു പോകുമ്പോൾ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തകയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ ഓട്ടം തുടങ്ങും മുൻപേ ജയിച്ചെന്ന് വീമ്പുപറയുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. മുഖ്യമന്ത്രി അനാവശ്യമായി പ്രതിപക്ഷത്തിനുമേൽ കുതിരകയറുകയാണ്. മുഖ്യമന്ത്രി എത്ര അധിക്ഷേപിച്ചാലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിലുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

നൂറ് മീറ്റർ ഓടിയിട്ട് കപ്പ് കിട്ടിയെന്നു പറഞ്ഞ് ലോകം മുഴുവൻ ആർത്തുല്ലസിച്ചു നടന്ന മുഖ്യമന്ത്രി ഇപ്പോഴെങ്കിലും ഇതൊരു മാരത്തൺ ആണെന്ന് മനസിലാക്കിയതിൽ സന്തോഷമെന്നും ചെന്നിത്തല പരിഹസിച്ചു.

സംസ്ഥാനത്തെ കോവിഡ് പ്രതിരാേധപ്രവർത്തനങ്ങളെ പ്രതിപക്ഷ നേതാവ് വിമർശിച്ചു. കോവിഡ് രോഗമുക്തി നിരക്കിൽ കേരളം വളരെ പിന്നിലാണ്. രോഗമുക്തി നിരക്ക് വർധിക്കുമ്പോഴാണ് പ്രതിരോധപ്രവർത്തനങ്ങൾ വിജയമെന്ന് പറയാൻ സാധിക്കുക. 26 സംസ്ഥാനങ്ങളുടെ പട്ടികയെടുത്താൽ കോവിഡ് രോഗമുക്തി നിരക്കിൽ കേരളം 25-ാം സ്ഥാനത്താണ്. രോഗികളേക്കാൾ രോഗമുക്തർ ഉണ്ടാകുമ്പോഴാണ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയംകണ്ടു എന്നു പറയാൻ സാധിക്കുകയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: രോഗവ്യാപനം അതിരൂക്ഷം; കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ മാറ്റം

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തായതിന്റെ ദേഷ്യം പ്രതിപക്ഷത്തിന്റെ പുറത്ത് കെട്ടിവയ്‌ക്കേണ്ട. സര്‍ക്കാരിനെതിരായുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് തെളിവുകൾ നശിപ്പിക്കാൻ നേതൃത്വം നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read Also: സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി കോടതി തള്ളി

അതേസമയം, സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ജൂലെെ 24 വെള്ളിയാഴ്‌ചയാണ് യോഗം. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് തിങ്കളാഴ്‌ച (ജൂലെെ 27) നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും അന്തിമതീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നടപടി. ധനബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിലും മന്ത്രിസഭ തീരുമാനമെടുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramesh chennithala against pinarayi vijayan gold smuggling case

Next Story
രോഗവ്യാപനം അതിരൂക്ഷം; കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ മാറ്റംcorona virus, covid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com