scorecardresearch

റോഡ് പണിയാൻ വരെ കൺസൾട്ടൻസി; ആഞ്ഞടിച്ച് ചെന്നിത്തല

നേരായ വഴികളിലൂടെയല്ല കൺസൾട്ടൻസികളെ സർക്കാർ ചുമതലയേൽപ്പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു

നേരായ വഴികളിലൂടെയല്ല കൺസൾട്ടൻസികളെ സർക്കാർ ചുമതലയേൽപ്പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു

author-image
WebDesk
New Update
Ramesh Chennithala Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കൺസൾട്ടൻസി രാജ് ആണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോഡ് പണിയാൻവരെ കൺസൾട്ടൻസിയെ ഏൽപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. നേരായ വഴികളിലൂടെയല്ല കൺസൾട്ടൻസികളെ സർക്കാർ ചുമതലയേൽപ്പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Advertisment

"സർക്കാർ അഴിമതിയുടെ കൂടാരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന്റെ നിഴലിൽ വരുന്നത് ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയാണ് രണ്ടും മൂന്ന് തവണയായി മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത്," ചെന്നിത്തല പറഞ്ഞു.

Read Also: നിങ്ങളുടെ ചായ വേണ്ട; പ്രിയങ്കയെ അത്താഴത്തിന് ക്ഷണിച്ച് ബിജെപി നേതാവ്

"സംസ്ഥാനത്ത് വീണ്ടും കൺസൾട്ടൻസി അഴിമതിയെന്ന് ചെന്നിത്തല ആരോപിച്ചു. റോഡ് നിർമാണത്തിനു പോലും ആഗോള കൺസൾട്ടൻസി കമ്പനികളെ ഏൽപ്പിക്കുന്നു. ശബരിമല വിമാനത്താവള നിർമാണത്തിനായി കൺസൾട്ടൻസി അഴിമതിയുണ്ട്. വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുംമുൻപ് തന്നെ കൺസൾട്ടൻസിയെ നിയോഗിച്ചു. ഇതിൽ ദുരൂഹതയുണ്ട്," ചെന്നിത്തല ആരോപിച്ചു.

Advertisment

മുഖ്യമന്ത്രി ഇന്നലെ യുഡിഎഫിനെതിരെ നടത്തിയ ആരോപണങ്ങൾക്കും ചെന്നിത്തല മറുപടി നൽകി. "യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ കൺസൾട്ടൻസികളുണ്ടായിരുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യം തെളിയിക്കാൻ മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുകയാണ്. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ സംവദിക്കാൻ മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുന്നു" ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: സുശാന്ത് സിങ്ങിന്റെ മരണം: കരൺ ജോഹറിനെ ചോദ്യം ചെയ്യും

സംസ്ഥാനത്ത് കൺസൾട്ടൻസി രാജ് ആണെന്ന ആരോപണങ്ങൾക്ക് മറുപടിയായി പിണറായി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ: “എല്ലാക്കാലത്തും കൺസൾട്ടസികൾ ഉണ്ടാകാറുണ്ട്. അതൊരു പുതിയ കാര്യമല്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അത്രയും കൺസൾട്ടൻസികൾ ഇപ്പോൾ ഇല്ല എന്നതാണ് വാസ്‌തവം”

Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: