/indian-express-malayalam/media/media_files/uploads/2021/06/ramesh-chennithala-after-meeting-rahul-gandhi-516939-FI-1.jpg)
Photo: Facebook/Ramesh Chennithala
ന്യൂഡല്‍ഹി. ഒരു പദവിയില്ലെങ്കിലും ഒരു സാധരണ പ്രവര്‍ത്തകനെപ്പോലെ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം.
"രാഹുലുമായുള്ള സംഭാഷണത്തില്‍ പൂര്‍ണ തൃപ്തനാണ്, പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയു ഞാനും ചില ആശങ്കകള്‍ അറിയിച്ചു എന്നത് നേരാണ്. അത്തരം കാര്യങ്ങളെല്ലാം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണത്തെപ്പറ്റി വിശദമായി പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു," ചെന്നിത്തല പ്രതികരിച്ചു.
"ഉമ്മന്‍ ചാണ്ടിയെ രാഹുല്‍ ഇന്ന് തന്നെ വിളിക്കും. ഞാനും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് എക്കാലത്തും ചേര്‍ന്ന് നിന്നിട്ടുള്ള ആളുകളാണ്. ഹൈക്കമാന്റ തീരുമാനങ്ങളെ അംഗീകരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയുള്ള കാലവും അത് തുടരും. ഏത് തീരുമാനത്തോടും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും," ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനും, കെപിസിസി അധ്യക്ഷനും പൂര്‍ണ പിന്തുണ നല്‍കും. പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകും. കേരളത്തിനാണ് എന്നും മുന്‍ഗണന. പക്ഷെ ഹൈക്കമാന്റ് ഏതു ചുമതല നല്‍കിയാലും അത് സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Also Read: മരം മുറി പിണറായി സര്‍ക്കാര്‍ വിജയകരമായി നടത്തിയ കൊള്ള: രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.