സെൻകുമാറിനെ ഡിജിപിയാക്കിയത് ഞാൻ ചെയ്ത മഹാ അപരാധം: ചെന്നിത്തല

തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റിന്റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു

ramesh chennithala, kerala police, porali shaji, cyber communal, ie malayalam, രമേശ് ചെന്നിത്തല, പോരാളി ഷാജി, കേരളാ പൊലീസ്, ഐഇ മലയാളം

തിരുനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെന്‍കുമാറിന് നിയമനം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

Read More: മോദിയും അമിത് ഷായും ഗുണ്ടാസംഘങ്ങളെ വാർത്തെടുക്കുന്നു: അനുരാഗ് കശ്യപ്

അന്ന് മഹേഷ് കുമാർ സിംഗ്‍ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. എന്നാൽ അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല സെൻകുമാറിനെ ഡിജിപിയാക്കുകയായിരുന്നു.

“ചക്കയാണേൽ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെൻകുമാറിനെ ഡിജിപിയാക്കിയത് ഞാൻ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്‍റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു,” വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

അതേ സമയം ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സെന്‍കുമാറും രംഗത്തെത്തി. ചെന്നിത്തല ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മിലടിപ്പിക്കാന്‍ നോക്കുകയാണ്. പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നും സെന്‍കുമാര്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramesh chennithala about tp senkumar

Next Story
ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നാമതായി മലപ്പുറം; പിന്നാലെ കോഴിക്കോടും കൊല്ലവുംkaripur, calicut international airport ,haj
The moderation of comments is automated and not cleared manually by malayalam.indianexpress.com