scorecardresearch

'ഐ വാണ്ട് ടു സീ മുസ്ലിം ഡെഡ് ബോഡീസ്'; പഴയ 'ചാരന്‍' പുതിയ ഉപദേഷ്ടാവ്

പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പിന് ഉത്തരവിട്ടത് രമണ്‍ ശ്രീവാസ്തവയാണെന്നായിരുന്നു റിപ്പോര്‍ട്ട്

പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പിന് ഉത്തരവിട്ടത് രമണ്‍ ശ്രീവാസ്തവയാണെന്നായിരുന്നു റിപ്പോര്‍ട്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'കരുണാകരന്റെ കളരിയിൽ കച്ചകെട്ടിയ മെയ്‌വഴക്കമുണ്ട് രമണ്‍ ശ്രീവാസ്തവയ്ക്ക്'; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

Photo...Harris Kuttippuram

തിരുവനന്തപുരം: മുൻ ഡി.ജി.പി ആയിരുന്ന രമൺ ശ്രീവാസ്തവയെ ആണ് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. പൊലീസിന്റെ പ്രവൃത്തികൾ സർക്കാരിനു തുടർച്ചയായി നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാണു പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളിൽ ഉപദേഷ്ടാവിനെ നിയമിക്കുന്നത്.

Advertisment

മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബി എസ് എഫ് ഡയറക്ടര്‍ ജനറലുമായിരുന്നു ഈ അലഹാബാദ് സ്വദേശി കുപ്രസിദ്ധമായ ചില സംഭവങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ്. 1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പിന് ഉത്തരവിട്ടത് രമണ്‍ ശ്രീവാസ്തവയാണെന്നായിരുന്നു റിപ്പോര്‍ട്ട്. അന്ന് 'ഐ വാണ്ട് ടു സീ മുസ്ലിം ഡെഡ് ബോഡീസ്' (എനിക്ക് മുസ്ലിങ്ങളുടെ ശവശരീരം കാണണം) എന്ന് ഇദ്ദേഹം ആക്രോശിച്ചതായി പറയപ്പെടുന്നു.

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരിലായിരുന്നു പൊലീസ് വെടിവെച്ചത്. യാതൊരു പ്രകോപനവും നടത്താതിരുന്ന ജനക്കൂട്ടത്തിന് നേരെ വെടിവെച്ചു കൊള്ളാന്‍ ശ്രീവാസ്തവ വയര്‍ലെസ് ഫോണ്‍ വഴി ഉത്തരവിടുകയായിരുന്നുവെന്നാണ് ആരോപണം.

അന്നത്തെ മന്ത്രി ടിഎം ജേക്കബും ശ്രീവാസ്തവയുടെ ആക്രോശം കേട്ടതായും പിന്നീട് പുറത്തുവന്നു.

Advertisment

വെടിവെപ്പിനുശേഷം സിറാജുന്നീസയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പൊലീസ്. ഇല്ലാത്ത വൈദ്യുതി പോസ്റ്റില്‍ തട്ടിത്തെറിച്ച വെടിയുണ്ട മരണകാരണമായെന്നതടക്കമുള്ള നിരവധി പരിഹാസ്യ നിലപാടുകള്‍ പൊലീസ് എടുക്കുകയും ചെയ്തു.

ഐബിയിലെയും റോയിലെയും ചാരന്മാരും മലയാള മാധ്യമങ്ങളും ആഘോഷിച്ച് ചിന്നഭിന്നമാക്കിയ ചാരക്കേസിലും പെട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു രമണ്‍ ശ്രീവാസ്തവ. തിരുവനന്തപുരത്ത് ജോലി നോക്കുമ്പോള്‍ അദ്ദേഹം ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍പെട്ട് സസ്പെന്‍ഷനും നേരിട്ടു.

ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണ രംഗത്തും കേരള പോലീസ് തുടര്‍ച്ചയായി മുഖം കുനിക്കുമ്പോഴാണ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ എത്തുന്നത്. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലാണ് ശ്രീവാസ്തവയുടെ നിയമനം.

Pinarayi Vijayan Raman Srivastava

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: