scorecardresearch

റമദാൻ: പള്ളികളിൽ നിയന്ത്രണം, ഇഫ്‌താർ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി

സമൂഹ ഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ തീരുമാനമെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി

സമൂഹ ഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ തീരുമാനമെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി

author-image
WebDesk
New Update
പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രതയിൽ ഒരു കുറവും അരുത്. സ്ഥിതി പ്രവചനാതീതമാണ്. നിയന്ത്രണങ്ങൾ പാലിക്കണം. കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment

റമദാൻ മാസമാണ് വരുന്നത്. റമദാന്റെ ഭാഗമായുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണം. പള്ളികളിൽ നിയന്ത്രണം തുടരും. ഇഫ്‌താർ വിരുന്ന് പോലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണം. പള്ളികൾ അടഞ്ഞു കിടക്കും. ജുമ, മറ്റ് നമസ്‌കാരങ്ങൾ, കഞ്ഞി വിതരണം തുടങ്ങിയവ വേണ്ടന്നുവയ്‌ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്

പള്ളികളിൽ നിലവിലുള്ള നിയന്ത്രണം തുടരും. മതപണ്ഡിതരുമായി നടത്തിയ ചർച്ചയിലാണ് നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനിച്ചത്. നിയന്ത്രണങ്ങളോട് സഹകരിക്കുന്ന മതപണ്ഡിതൻമാർക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. "സമൂഹ ഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ തീരുമാനമെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യ പൂര്‍ണമായ തീരുമാനമാണിത്." മുഖ്യമന്ത്രി പറഞ്ഞു.

Advertisment

വിശ്വാസ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത നേതാക്കള്‍ത്തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിനായി സർക്കാർ നടപ്പിലാക്കുന്ന നിർദേശങ്ങൾ പാലിക്കുമെന്നും സഹകരിക്കുമെന്നും മതപണ്ഡിതൻമാർ ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത സാമുദായിക സംഘടനകള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Read Also: സാറേ, ഇത് മുഖ്യമന്ത്രിക്ക് കൊടുക്കോ? ആരോടും പറയരുത്; പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി ലളിതമ്മ പറഞ്ഞു

അതേസമയം, ഇന്നുമാത്രം കേരളത്തിൽ പുതിയതായി 19 പേരിൽ കൂടി കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ പത്ത് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ പാലക്കാട് നാലു പേർക്കും കാസർഗോഡ് മൂന്ന് പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

കോവിഡ് രോഗവ്യാപനം പ്രവചനാതീതമാണെന്നും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. ഏതാനും ദിവസത്തെ ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടക്കം കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാർ തീരുമാനം. അതീവ ജാഗ്രത തുടരണം. കോവിഡ് വ്യാപനത്തിൽ വിചിത്രമായ അനുഭവങ്ങളുണ്ടാകുന്നു. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കും. റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കും. ജാഗ്രത കുറവ് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Ramadan Corona Covid Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: