കോഴിക്കോട്: കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 29 മുതൽ 30 ദിവസം വരെ നീണ്ടു നിൽക്കുന്ന പുണ്യനോമ്പ് ആചരണം ജൂൺ നാലിനോ അഞ്ചിനോ അവസാനിക്കും.

ഇനിയുള്ള നാളുകൾ മുസ്ലിം മതവിശ്വാസികൾക്ക് ഉദയം മുതൽ ഭക്ഷണ പാനിയങ്ങളും മറ്റ് ആസക്തികളും ത്യജിച്ചുള്ള ആത്മസമർപ്പണമാണ്. ഇസ്​ലാമിലെ അഞ്ച്​ നിർബന്ധ കർമങ്ങളിൽ (ഇസ്​ലാം കാര്യങ്ങൾ) ഒന്ന്​ കൂടിയാണ്​ റമദാനിലെ നോമ്പ്​.

Also Read: Ramadan 2019: റംസാന്‍ പുണ്യമാസം – അറിയേണ്ടതെല്ലാം

ഇസ്‌ലാമിക കലണ്ടറായ ഹിജ്​റയിലെ ഒരു മാസത്തിന്റെ പേരാണ്​ റംസാൻ അഥവ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിലെ ആദ്യ ദിനത്തിലാണ്​ മുസ്​‌ലിങ്ങൾ ചെറിയ പെരുന്നാൾ അഥവ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്​.

Also Read: ഖൽബിൽ സ്‌നേഹഹക്കടലായൊഴുകുന്ന ചെറിയ പെരുന്നാൾ

ഇസ്‌ലാമിലെ ഏറ്റവും ​പുണ്യമുളള മാസമാണ്​ റംസാൻ. ഖുർആൻ അവതരണത്തി​ന്റെ വാർഷികാഘോഷം എന്ന നിലയ്ക്കാണ്​ റമദാൻ കണക്കാക്കപ്പെടുന്നത്​. ഈ മാസത്തിൽ ഖുർആൻ പഠനത്തിനും വായനയ്ക്കും പ്രവാചകൻ മുഹമ്മദ്​ കൂടുതൽ സമയം നീക്കി വച്ചിരുന്നതായും പറയപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.