scorecardresearch

ലോ അക്കാദമി സമരത്തിന് പിന്തുണയുമായി സുരേഷ് ഗോപിയും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vehicle Registration, Suresh Gopi, Amala Paul, സുരേഷ് ഗോപി, സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു, അമല പോളിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടനും രാജ്യസഭ എം.പി യുമായ സുരേഷ് ഗോപിയും. ലോ അക്കാദമിയ്ക്ക് മുന്നിലെ സമരപ്പന്തലിൽ ശനിയാഴ്ച രാവിലെ എത്തിയ ഇദ്ദേഹം ജനപിന്തുണയുടെ ഭാഗമായാണ് എത്തിയതെന്നും ബി.ജെ.പി എം.പി ആയല്ലെന്നും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Advertisment

പ്രിൻസിപ്പൾ ലക്ഷ്മി നായരെ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം വിദ്യാർത്ഥികളും രക്ഷിതാക്കളും, സർവ്വകലാശാല സെനറ്റും സിന്റിക്കേറ്റും ചേർന്ന് തീരുമാനിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് എത്രയും വേഗം സമരം ഒത്തുതീർക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം അവസാനിപ്പിക്കുന്നതിന് മുൻപ് കുട്ടികൾക്ക് നൽകേണ്ട അവകാശങ്ങളെ സംബന്ധിച്ച് തീരുമാനമുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Kerala State Bjp Suresh Gopi Actor Trivandrum Law Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: