Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും പത്രിക സമർപ്പിച്ചു

സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഇരുവരും പത്രിക സമര്‍പ്പിക്കാനെത്തിയത്

John Britas, ജോൺ ബ്രിട്ടാസ്, Dr V Sivadasan,ഡോ വി ശിവദാസൻ, വി ശിവദാസൻ, CPIM, സിപിഐഎം, Rajyasabha Election, രാജ്യസഭാ തിരഞ്ഞെടുപ്പ്, Election news, ഇലക്ഷന്‍ വാര്‍ത്തകള്‍, election updates, kerala election uupdates, Pinarayi Vijayan, പിണറായി വിജയന്‍, Pinarayi Vijayan news, Latest Malayalam news, IE Malayalam, ഐഇ മലയാളം

രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ഇരുവരും നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്. സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഇരുവരും പത്രിക സമര്‍പ്പിക്കാനെത്തിയത്.

കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമാണ് ജോൺ ബ്രിട്ടാസ്. എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു ഡോ.വി.ശിവദാസന്‍. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

Read More: ‘സിപിഎമ്മിൽ തുടലിലിട്ട കുരങ്ങനെ പോലെ’; ചെറിയാൻ ഫിലിപ്പിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

കെ കെ രാഗേഷ്, വയലാർ രവി, പി വി അബ്‌ദുൾ വഹാബ് എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഒഴിവ് വന്ന മൂന്ന് സീറ്റിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഈ മാസം 21നാണ് കാലാവധി അവസാനിക്കുക.20നാണ് തിരഞ്ഞെടുപ്പ്.

നിലവിലെ നിയമസഭാ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് അംഗങ്ങളെയും യുഡിഎഫിന് ഒരാളെയും രാജ്യസഭയിലേക്ക് അയക്കാനാവും.

Read More: വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ഹർജി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

നിലവില്‍ കാലാവധി തീരുന്ന കെ.കെ.രാഗേഷിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യം സിപിഎമ്മിൽ തുടക്കം മുതല്‍ ശക്തമായിരുന്നു. കിസാന്‍ സഭ നേതാവ് കൂടിയായ രാഗേഷിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലാണ് സിപിഎം അവസാനമെത്തിയത്.

മറുവശത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് നേതാവ് പി.വി.അബ്ദുള്‍ വഹാബിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് വഹാബിനെ തിരഞ്ഞെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rajya sabha election kerala cpim candidates john britas and dr v sivadasan submit nomination

Next Story
ജില്ലയ്ക്കകത്ത് സഞ്ചരിക്കാൻ കോവിഡ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ച് കാസർഗോഡ് കലക്ടർKasargod, കാസർഗോഡ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, Kasargod district collector, covid negative certificate, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com