ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതികരണവുമായി തമിഴ് താരം രജനീകാന്ത്. കാലങ്ങളായി തുടര്‍ന്നു വരുന്ന ആചാരങ്ങളെ ബഹുമാനിക്കണമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീ ടുവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും നടനും രാഷ്ട്രീയ നേതാവുമായ രജിനികാന്ത് വ്യക്തമാക്കി. മീടു മൂവ്മെന്റ് സ്ത്രീകള്‍ക്ക് വളരെ ഉപകാരപ്രദമാണെന്നും എന്നാല്‍ ഇതിനെ ദുരപയോഗപ്പെടുത്തരുതെന്നും രജിനി പറഞ്ഞു.

തമിഴ് എഴുത്തുകാരനും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, വൈരമുത്തു ആ ആരോപണം നിഷേധിച്ചിരിക്കുകയാണ്, അതിനാല്‍ ആരോപണമുന്നയിച്ചവര്‍ കേസ് ഫയല്‍ ചെയ്യുകയാണ് നല്ലതെന്നായിരുന്നു രജിനികാന്ത് പറഞ്ഞത്. തന്റെ പുതിയ ചിത്രമായ ‘പേട്ട’യുടെ ഷൂട്ടിന് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയതായിരുന്നു രജിനികാന്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.