scorecardresearch

'അമ്പലക്കാര്യങ്ങളില്‍ കോടതി ഇടപെടരുത്'; യുവതീപ്രവേശനം എതിര്‍ത്ത് രജനീകാന്ത്

ആചാരങ്ങള്‍ മുമ്പ് ഉണ്ടായിരുന്ന പോലെ തന്നെ ഉണ്ടാവണമെന്നും രജനീകാന്ത്

ആചാരങ്ങള്‍ മുമ്പ് ഉണ്ടായിരുന്ന പോലെ തന്നെ ഉണ്ടാവണമെന്നും രജനീകാന്ത്

author-image
WebDesk
New Update
'അമ്പലക്കാര്യങ്ങളില്‍ കോടതി ഇടപെടരുത്'; യുവതീപ്രവേശനം എതിര്‍ത്ത് രജനീകാന്ത്

ചെന്നൈ: ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കപ്പെടണമെന്ന് ആവര്‍ത്തിച്ച് തമിഴ്‌ സൂപ്പര്‍ താരം രജനീകാന്ത്. ഇന്ത്യ ടുഡേയുമായുളള അഭിമുഖത്തിലാണ് രജനി ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് രജനീകാന്ത് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന അഭിമുഖത്തിലായിരുന്നു ശബരിമലയെ കുറിച്ചുളള രജനിയുടെ പ്രതികരണം. 'അമ്പലങ്ങളുടേയും വിശ്വാസത്തിന്റേയും കാര്യത്തില്‍ കോടതി ഇടപെടാന്‍ പാടില്ല. വളരെ വൈകാരികമായ പ്രശ്നമാണിത്. മതവികാരങ്ങളെ മാനിക്കണം, മതവികാരം വ്രണപ്പെടുന്നതിലേക്ക് നയിക്കപ്പെടരുത്. ആചാരങ്ങള്‍ മുമ്പ് ഉണ്ടായിരുന്ന പോലെ തന്നെ ഉണ്ടാവണം,' രജനീകാന്ത് പറഞ്ഞു.

ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളേയും ഐതീഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനീകാന്ത് നേരത്തേ പറഞ്ഞിരുന്നു. മതം സംബന്ധിച്ച വിഷയങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും രജനി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ തന്നോട് അഭിപ്രായം ചോദിക്കുന്നത് ഉചിതമല്ലെന്നായിരുന്നു കമല്‍ഹസന്റെ പ്രതികരണം. തനിക്ക് അയ്യപ്പ ഭക്തരുടെ നിലപാട് എന്താണെന്ന് അറിയില്ല. അതിനാല്‍ ഇതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. സ്ത്രീകളുടെ നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കണം, കമല്‍ഹസന്‍ പറഞ്ഞു. താന്‍ മറ്റു ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ശബരിമല സന്ദര്‍ശിച്ചിട്ടില്ലെന്നും കമല്‍ഹസന്‍ പറഞ്ഞു.

Advertisment
Supreme Court Sabarimala Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: