/indian-express-malayalam/media/media_files/uploads/2017/10/unnithan.jpg)
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കയതിൽ കടുത്ത പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ. ഭാരവാഹി പട്ടികയിൽ​ നേതാക്കളുടെ പാദസേവകരെ കുത്തി നിറച്ചിരിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഗ്രൂപ്പുകൾ തമ്മിലെ ഒത്തുതീർപ്പ് ധാരണ പ്രകാരമാണ് കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക തയാറാക്കിയത്. എന്നാൽ ഈ പട്ടികയിൽ നിന്ന് പ്രമുഖ നേതാവായ രാജ്മോഹൻ ഉണ്ണിത്താനെ ഒഴിവാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. തന്റെ നിലപാടുകൾ നാളെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
282 പേരെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ പിന്നാക്ക സമുദായക്കാർക്കും, സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.പട്ടികയിൽ പുതുമുഖങ്ങൾ പത്ത് പേരാണ്. എല്ലാവരും 60 വയസ് പിന്നിട്ടവരാണെന്നാണ് റിപ്പോർട്ട്. 18 സ്ത്രീകൾക്ക് ഇടം ലഭിച്ചപ്പോൾ പത്ത് പേർ മാത്രമാണ് പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്നുള്ളത്. യുവാക്കളുടെ എണ്ണവും കുറവാണ്.
വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാൽ മുതിർന്ന നേതാക്കളായ കെ.ശങ്കരനാരായണൻ, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കൾക്ക് പുതിയ പട്ടികയിൽ ഇടം ലഭിച്ചു.ഐ ഗ്രൂപ്പിനെ അപേക്ഷിച്ച് പട്ടികയിൽ 22 പേരെ അധികം പട്ടികയിൽ ഉൾപ്പെടുത്താൻ എ ഗ്രൂപ്പിന് സാധിച്ചു. എംപിമാർ നിർദേശിച്ച ചില പേരുകൾ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.