തൊടുപുഴ: നെടുങ്കണ്ടം കസ്റ്റിമരണക്കേസില്‍ ആരോപണ വിധേയനായ ഇടുക്കി മുന്‍ എസ്.പിയ്‌ക്കെതിരെ കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്‌ഐ സാബുവിന്റെ ആരോപണം.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതും എസ്.പിയുടെ നിര്‍ദേശപ്രകാരമാണ്. ഡിവൈഎസ്പിക്കും അറസ്റ്റിനെ കുറിച്ച് അറിയാമായിരുന്നുവെന്നും സാബു പറഞ്ഞു. അതേസമയം, കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്‌റ്റേഷനിലില്ലായിരുന്നുവെന്നും എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്‌ഐ വെളിപ്പെടുത്തി.

നേരത്ത, കസ്റ്റഡി മരണക്കേസില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പീരുമേട് സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ മാര്‍ട്ടിന്‍ ബോസ്‌കോയെ സസ്പെന്റ് ചെയ്തു. ജയിലിലെത്തുമ്പോള്‍ അവശനിലയിലായിരുന്ന രാജ്കുമാറിന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ ഒരു താല്‍ക്കാലിക വാര്‍ഡനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, ജയില്‍ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കാര്യങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലസത കാണിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.