ന്യൂഡൽഹി: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ രഗത്ത് വന്ന ശോഭ സുരേന്ദ്രനേതിരെ ബിജെപി കേന്ദ്രനേതൃത്വം. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും ഗവർണർ മുഖ്യമന്ത്രിക്കു പരാതി കൈമാറിയത് ചട്ടമനുസരിച്ചാണെന്നും ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഈ നടപടി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗവർണർക്കെതിരായ വിമർശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നു ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ”താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചത് തനിക്കെതിരെയല്ല. മാന്യതയോടെ പെരുമാറണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ശോഭ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ ജന്ദർമന്ദിറിൽ വെച്ചാണ് ഗവർണർ പി.സദാശിവത്തിനെതിരെ വിമർശനമുന്നയിച്ചത്. പിണറായി വിജയനെ പേടിയാണെങ്കിൽ സ്ഥാനം വിട്ടൊഴിയാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്.

“കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ബഹുമാനപ്പെട്ട കേരള ഗവർണർ അങ്ങിരിക്കുന്ന കേസരയിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സാമാന്യ മര്യാദ കാണിക്കണം” എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇന്നലെ ബിജെപി സംഘം ഗവർണർ പി.സദാശിവത്തെ രാജ് ഭവനിൽ സന്ദർശിച്ച ശേഷം കണ്ണൂരിൽ സായുധസേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ