എറണാകുളം: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിൽ മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ. വീട്ടില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിന് എത്തണമെന്ന് നിര്‍ദേശിച്ച് ഉദയഭാനുവിന്‍റെ വീട്ടില്‍ കത്തുനല്‍കി.

അഡ്വ. സി.പി.ഉദയഭാനുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. പ്രൊസിക്യൂഷൻ വാദം പരിഗണനയിലെടുത്താണ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

താൻ അഭിഭാഷകൻ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്ന വാദമാണ് ഉദയഭാനുവിന്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം തള്ളിയാണ് കോടതി ഹർജിയിൽ തീർപ്പുകൽപ്പിച്ചത്.

അതിനിടെ, ഉദയഭാനു കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജാമ്യത്തിനായി ഉദയഭാനു സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ