തിരുവനന്തപുരം: കൊറാണയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ജാഗ്രതാനിർദേശങ്ങൾ മറികടന്ന് നിയമലംഘനം നടത്തിയ സംഭവത്തിൽ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് പൊലീസ് രജിത് കുമാറിനെ പിടികൂടിയത്. ഇന്നു തന്നെ നെടുമ്പാശേരി പൊലീസിന് രജിത്തിനെ കൈമാറും.
രജിത് കുമാറിനു സ്വീകരണം നൽകാൻ, വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സംഭവത്തിൽ 13 പേരെ ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാൻ നൂറോളം പേരാണ് എയർപോർട്ടിൽ എത്തിയത്. സന്ദർശകവിലക്ക് ഉള്ള എയർപോർട്ടിൽ നിയമം തെറ്റിച്ചുകൊണ്ട് രജിത്തിന്റെ ആരാധകർ നടത്തിയ സ്വീകരണപരിപാടി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിമാനത്തവളത്തില്‍ എത്തുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണ് ഈ സംഭവത്തിൽ രജിത് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായത്.
സംഭവത്തിൽ കടുത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ എത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നെടുമ്പാശ്ശേരി പൊലീസ്.
Read more: രജിത് കുമാർ വിവാദം: കൊമ്പുകോർത്ത് സാബുമോനും ഷിയാസും