തിരുവനന്തപുരം: സംസ്ഥാനത്തെ 4 മെഡിക്കൽ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു. ക്രിസ്ത്യൻ മാനേജ്മെന്രുകൾക്ക് കീഴിലുള്ള 4 മെഡിക്കൽ കോളേജുകളുടെ ഫീസാണ് രാജേന്ദ്ര ബാബു കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്. 4,85000 രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അമല, കോലഞ്ചേരി, ജൂബിലി, പുഷ്പഗിരി എന്നീ മെഡിക്കൽ കോളേജുകളിലെ ഫീസാണ് ഇപ്പോൾ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്.

5 ലക്ഷം രൂപ ഫീസായി ലഭിക്കണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. എന്നാൽ ഇതിൽ നിന്നും 15,000 രൂപ കുറച്ചാണ് പുതിയ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് രാജേന്ദ്ര ബാബു കമ്മീഷൻ പുറത്തിറക്കി. അടുത്ത വർഷം 5,60000 രൂപയായിരിക്കും ഫീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ