scorecardresearch
Latest News

മലയാളി ചെയ്ത കയ്യബദ്ധം; ബിജെപി തോല്‍വിയില്‍ രാജസേനന്‍

കേരളത്തില്‍ അഞ്ചിടത്തേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എവിടെയും ജയിക്കാന്‍ സാധിച്ചില്ല

മലയാളി ചെയ്ത കയ്യബദ്ധം; ബിജെപി തോല്‍വിയില്‍ രാജസേനന്‍

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചത് മലയാളി വീണ്ടും ചെയ്ത കയ്യബദ്ധമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. ബിജെപി തോറ്റിട്ടില്ലെന്നും എവിടെയും തോല്‍ക്കാന്‍ പോകുന്നില്ലെന്നും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ മനസിലാകുമെന്നും രാജസേനന്‍ പറഞ്ഞു. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയാണ് രാജസേനന്റെ പ്രതികരണം.

Read Also: Explained: ബിജെപിയുടെ തിരക്കഥയ്ക്ക് വഴങ്ങാതെ മഹാരാഷ്ട്ര; സംഭവിച്ചത് എന്ത്

“പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു. പക്ഷേ, ബിജെപി തോറ്റിട്ടില്ല എന്നും എങ്ങും തോല്‍ക്കത്തില്ല എന്നും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലം കാണുമ്പോള്‍ ഏത് മലയാളിക്കും മനസിലാകും. പക്ഷേ, മനസിലാകാത്തതുപോലെ നടിച്ചുകൊണ്ട്…അല്ലെങ്കില്‍ മനസിലാകാത്തതുകൊണ്ട് വീണ്ടും ചെയ്ത ഒരു കയ്യബദ്ധം എന്നു കരുതിയാല്‍ മതി മൂന്ന് സീറ്റുകളിലെ യുഡിഎഫിന്റെ വിജയവും രണ്ട് സീറ്റിലെ എല്‍ഡിഎഫിന്റെ വിജയവും” രാജസേനന്‍ പറഞ്ഞു.

Read Also: കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഇടത് പരീക്ഷണം വിജയം; മഞ്ചേശ്വരത്ത് തിരിച്ചടി

സുരേന്ദ്രനെയോ സുരേഷിനെയോ പ്രകാശ് ബാബുവിനെയോ തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ സന്തോഷം തോന്നി കാണും. പക്ഷേ, വളരെ അടുത്തുതന്നെ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുനിന്ന് കേരളം ഭരിക്കുന്ന കാലമുണ്ടാകും. രാജ്യം മുഴുവന്‍ ആര്‍എസ്എസും ബിജെപിയും പടര്‍ന്നു പന്തലിക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല. അവരും സ്വന്തം ഇഷ്ടത്തില്‍ ബിജെപിയെ പിന്തുണയ്ക്കും. കേരളം ബിജെപി ഭരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശവും വേണ്ട എന്നും രാജസേനന്‍ പറഞ്ഞു.

കേരളത്തില്‍ അഞ്ചിടത്തേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എവിടെയും ജയിക്കാന്‍ സാധിച്ചില്ല. നാല് മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. മഞ്ചേശ്വരത്ത് മാത്രമാണ് ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയത്. കൂടുതല്‍ സ്വാധീനമുണ്ടെന്ന് പ്രതീക്ഷിച്ച വട്ടിയൂര്‍കാവില്‍ ദയനീയ തോല്‍വിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rajasenan on by election result and bjps failure