പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മണ്ണിനടിയിൽ ഇനിയും ഏഴുപേർ

ഇതോടെ മരിച്ചവരുടെ എണ്ണം 63 ആയി. അപകടത്തിൽ അകപ്പെട്ട ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്

kerala landslide, idukki landslide, kerala idukki landslide, kerala landslide news, latest news, പെട്ടിമുടി, ഉരുൾപൊട്ടൽ, ഇടുക്കി, ie malayalam, ഐഇ മലയാളം

മൂന്നാർ: ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ ഇന്നു നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ദുരന്ത സ്ഥലത്ത് നിന്ന് 14 കിലോമീറ്ററോളം അകലെ പൂതക്കുഴി എന്ന സ്ഥലത്ത് പുഴയോരത്ത് തങ്ങിയ നിലയിലാണ് ശരീരം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 63 ആയി. അപകടത്തിൽ അകപ്പെട്ട ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

പുഴയോരത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ തുടരുന്നുണ്ട്. മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഈ റഡാറുകള്‍ക്ക് ആറ് മീറ്റര്‍ ആഴത്തില്‍ വരെയുള്ള മനുഷ്യ ശരീരം തിരിച്ചറിയാന്‍ കഴിയും. ചെന്നൈയില്‍ നിന്നുള്ള നാല് അംഗ പ്രത്യേക സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നായ്ക്കളുടെ സഹായവും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

Read More: പെട്ടിമുടി ദുരന്തം: കാണാമറയത്ത് ഒമ്പത് പേർ; ഇന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‍നാട് സർക്കാർ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം സഹായധനം നൽകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.

കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ സംഘത്തിന് ലഭിക്കുന്നുണ്ട്. പെട്ടി മുടിയില്‍ ഇന്നലെ മഴ പെയ്തത് തിരച്ചില്‍ ജോലികള്‍ക്ക് നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

ഈമാസം ആറിന് രാത്രിയായിരുന്നു പെട്ടിമുടിയിൽ പ്രകൃതി ദുരന്തം സംഭവിച്ചത്. അപകടത്തിനു ശേഷം ദിവസങ്ങളായി തിരച്ചിൽ തുടരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rajamala pettimudi landslide one more dead body found

Next Story
പേരാമ്പ്ര മത്സ്യമാർക്കറ്റ് അടച്ചിടാൻ നിർദേശം; പ്രദേശത്ത് നിരോധനാജ്ഞPerambra fish market, Conflict, fight, stu, citu, quarantine, covid, iemalayalam, ഐഇ മലായളം
The moderation of comments is automated and not cleared manually by malayalam.indianexpress.com